കാസർഗോഡ് ബന്ദിയോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാസർഗോഡ് മുഗുവിലെ സ്വദേശി ഗള്‍ഫില്‍ നിന്ന് ഇന്നലെയെത്തിയ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ ഉച്ചയ്ക്ക് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്നാണ് വിവരം. സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
0 Comments