Ticker

6/recent/ticker-posts

നീലേശ്വരത്ത് ലഹരി വിരുദ്ധ സദസും പ്രതിജ്ഞയും നടത്തി

നീലേശ്വരം: ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ നീലേശ്വരം ജനമൈത്രീ പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരം ബസ് സ്റ്റാന്റിൽ ലഹരി വിരുദ്ധ സദസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ  കെ.പി.ശ്രീഹരിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ  പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് നാർക്കോട്ടിക് ഡിവൈഎസ്പി മാത്യു എം.എ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ  ഷീബ. ടി.വി, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സുരേഷ് കുമാർ കെ.വി , ഉദയൻ പാലായി, ദീപേഷ്, ജയരാജൻ ടി.വി  , അരുൺ പ്രഭു, ഉണ്ണിനായർ  സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി സ്വാഗതവും , ശൈലജ എം നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ നീലേശ്വരത്തെ  പി.പി. ഗായത്രി അവതരിപ്പിച്ച മാജിക് ഷോയും പ്രശസ്ത നാടൻ പാട്ടുകാരൻ സുരേഷ്കുമാർ പള്ളിപ്പാറയോടൊപ്പം പോലീസ് ഉദ്യോഗസ്ഥൻമാരായ പ്രദീപ് തൃക്കരിപ്പൂർ  അടക്കം ലഹരിക്കെതിരെ ഗാനങ്ങൾ ആലപിച്ചതും ശ്രദ്ധേയമായി. കക്കാട്ട് , ചായ്യോത്ത്, മേക്കാട്ട് സ്കൂളുകളിലെ  എസ് പി സി കാഡറ്റുകൾ, ലയൺസ് , ജേസീസ്, റോട്ടറി, വിവിധ വ്യാപാരി സമിതികൾ , ഓട്ടോ ചുമട്ട്തൊഴിലാളികൾ / മാധ്യമ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ , അധ്യാപകർ എന്നിവർ  ലഹരി വിരുദ്ധ സദസ്സിൽ പങ്കാളികളായി പ്രതിജ്ഞ എടുത്തു.ബസ്സുകളിലും  ഓട്ടോ റിക്ഷകളിലും, കടകളിലും   കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ  ഉള്ള സ്റ്റിക്കറുകൾ പതിച്ചു.
Reactions

Post a Comment

0 Comments