പൂച്ചക്കാട്: പരേതനായ മുസ്ലിം ലീഗ് നേതാവും കെ.എം സി സി നേതാവുമായിരുന്ന പി.എ അബ്ദുൽ റസാക്ക് ഹാജിയുടെ ഭാര്യയും മക്കളും സൗജന്യമായി നൽകിയ സ്ഥലത്ത് പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും പൂച്ചക്കാട് മേഘല കെ.എം.സി.സി യും സംയുക്തമായി നിർമ്മിച്ച ബൈത്തുറഹ്‌മയുടെ താക്കോൽ ദാനം കാസർകോട് എം എൽ എ എൻ.എ.നെല്ലിക്കുന്ന്
നിർവഹിച്ചു.
സ്ഥലത്തിന്റെ രേഖകൾ മക്കളും മരുമകൻ റിഫായത്തും ചേർന്ന്എൻ എ നെല്ലിക്കുന്നിന് കൈമാറി ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എ എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. ഇ എ ബക്കർ പഞ്ചായത്ത് മുസ്ലിംലീഗ് അഡോക്ക് കമ്മിറ്റി പ്രസിഡണ്ട് സേളാർ കുഞാമാദ് ഹാജി ബൈത്തുറഹ്മ നിർമ്മാണ കമ്മിറ്റി ചെയർമാൻ മാളികയിൽ കുഞബുല്ല കൺവീനർ റസാഖ് ഹുസൈൻ ട്രഷർ കുഞാമദ് ഹാജി മുക്കൂട്, പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, പള്ളിക്കര സി.എച്ച് സെൻറർ ചെയർമാൻ പി.എ. അബൂബക്കർ ഹാജി ടി.പി കുഞ്ഞബ്ദുല്ല ഹാജി കെ എം സി സി നേതാവ് റഷീദ് ഹാജി കല്ലിങ്കാൽ എം സി ഗഫൂർ ഹാജി. ആർ യു എം മദ്രസ്സ സക്രടറി ബഷീർ. ശാഖാ മുസ്ലിം ലീഗ്സക്രട്ടറി
കോയ മുഹമ്മദ് ബി.കെ. ബഷീർ, ഫോളു മജീദ്, കണ്ടത്തിൽ മജീദ്, കെ.എം മുഹമ്മദ്, സംസാരിച്ചു.എം.എ നാസർ സ്വാഗതം പറഞ്ഞു
പടം: പൂച്ചക്കാട് ശാഖ മുസ്ലിംലീഗ് കമ്മിറ്റിയും, പൂച്ചക്കാട് മേഖല കെ എം സി സി യും സംയുക്തമായി നിർമ്മിച്ച ബൈത്തു റഹ്മയുടെ താക്കോൽ ദാനം എൻ.എ.നെല്ലിക്കുന്ന് എം എൽ എ നിർവ്വഹിക്കുന്നു
0 Comments