Ticker

6/recent/ticker-posts

യുദ്ധം വിജയിച്ച പാരമ്പര്യമാണ് ഇന്ദിര ഗാന്ധിയുടെയും കോൺഗ്രസിൻ്റെതും: രാജ് മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട്:മേരിക്കൻ പ്രസിഡന്റ് നിക്സന്റെ വെല്ലുവിളി ഏറ്റെടുത്ത് സൈന്യത്തിന് ആത്മവിശ്വാസവും കരുത്തും പകർന്നു യുദ്ധം വിജയിപ്പിച്ച  പാരമ്പര്യമാണ് ഇന്ദിരാഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേതുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പ്രസ്താവിച്ചു.
 15 വർഷം നിർബന്ധ സേവനം സൈന്യത്തിന്റെ കെട്ടുറപ്പാണെന്നിരിക്കെ അഗ്നിപഥിലൂടെ  ഉള്ള നാലുവർഷത്തെ താൽക്കാലിക നിയമനം സൈന്യത്തിന്റെ മനോവീര്യം തകർക്കുമെന്നും സമസ്ത മേഖലകളിലും കാവിവൽക്കരണത്തിന് ശ്രമിക്കുന്ന മോദി സർക്കാർ കനത്ത വില നൽകേണ്ടി വരും എന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
 ബഫർസോൺ സമരം എസ്എഫ്ഐ നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടുപടിക്കലാണെന്നും രാഹുൽഗാന്ധി മതേതര ഇന്ത്യയുടെ പ്രതീക്ഷയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.അഗ്നിപഥ് പിൻവലിക്കുക,  രാഹുൽജിയുടെ ഓഫീസ് ആക്രമിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ  സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ്‌ പി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. പി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് സ്വാഗതവും വി.ആർ വിദ്യാസാഗർ നന്ദിയും പറഞ്ഞു.  നേതാക്കളായ കെ പി കുഞ്ഞിക്കണ്ണൻ, സി ടി അഹമ്മദലി, ഹരീഷ് ബി നമ്പ്യാർ,കെ നീലകണ്ഠൻ, എം അസ്സിനാർ,  പി എ അഷ്റഫ് അലി, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, അഡ്വ.  കെ കെ നാരായണൻ , മീനാക്ഷി ബാലകൃഷ്ണൻ,  ഡിസിസി ഭാരവാഹി കളായ പി ജി ദേവ്, അഡ്വ.  കെ കെ രാജേന്ദ്രൻ, പി. വി സുരേഷ്, കരുൺ താപ്പ, സെബാസ്റ്റ്യൻ പതാലിൽ, കെ വി സുധാകരൻ, ടോമി പ്ലാച്ചേരി, ധന്യ സുരേഷ്, എം കുഞ്ഞമ്പു നമ്പ്യാർ, ഹരീഷ് പി നായർ,സോമ ശേഖര ഷേനി,സുന്ദര ആരിക്കാടി, മാമുനി വിജയന്‍, കെ. പി. പ്രകാശൻ, സി. വി ജെയിംസ്,  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാജു കട്ടക്കയം, ടി കെ നാരായണൻ, സി കെ അരവിന്ദാക്ഷൻ, ഗിരിജാ മോഹനൻ,  ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ആർ ഗംഗാധരൻ, രാജീവൻ കപ്പചേരി,ബ്ലോക്ക് പ്രസിഡന്റ്മാരായ കെ ഖാലിദ്, പി കുഞ്ഞിക്കണ്ണൻ, രാജൻ പെരിയ, കെ.ബാലരാമൻ നമ്പ്യാർ, കെ വാരിജാക്ഷൻ, മഡിയൻ ഉണ്ണികൃഷ്ണൻ,ലക്ഷ്മണ പ്രഭു, പോഷകസംഘടന  നേതാക്കളായ ബി.പി പ്രദീപ്കുമാർ,  സാജിദ് മൗവ്വൽ,  ശ്രീജിത്ത് മാടക്കല്ല്,പി രാമചന്ദ്രൻ, എ വാസുദേവൻ, ജി നാരായണൻ,രാജേഷ് പള്ളിക്കര,ബാലരാമൻ നായർ,ജമീല അഹമ്മദ്,ഉമേഷൻ വേളൂർ,  എ എം കടവത്ത് എന്നിവർ സംബന്ധിച്ചു .
Reactions

Post a Comment

0 Comments