തിരുവനന്തപുരം: എ കെ ജി സെൻറർ ആക്രമണ പശ്ചാത്തലത്തിൽരാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങള്‍ക്ക് കാവല്‍ ശക്തമാക്കി. കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ആക്രമണം ഉണ്ടായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന്റെ സുരക്ഷയും കൂട്ടി.
ഇന്നു കേരളത്തിലെത്തുന്ന രാഹുല്‍ഗാന്ധിക്കും കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. രാഹുലിന്റെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും. ഇവിടെ നിന്ന് അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം ഇദ്ദേഹത്തെ അനുഗമിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ ഇളങ്കോ അറിയിച്ചു.
0 Comments