Ticker

6/recent/ticker-posts

മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് ആയിരക്കണക്കിന് തേങ്ങകൾ

രാജപുരം:: മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് ആയിരക്കണക്കിന് തേങ്ങകൾ കൊട്ടോടി പാലത്തിന് മുകളിൽ തേങ്ങ പിടുത്തം ഉത്സവമാക്കിയിരിക്കുകയാണ് നെല്ലി മൊട്ടയിലെ ബിജുവും ബിജോയിയും കൂട്ടുകാരും. ഇന്നലെ മഴ തിമിർത്ത് പെയ്തപ്പോഴുണ്ടായ മലവെള്ളപച്ചിലിലാണ് കൊട്ടോടി പുഴയിലൂടെ നൂറ് കണക്കിന് തേങ്ങകൾ കൂട്ടത്തോടെ ഒഴുകിയെത്തിയത്.ചന്ദ്രഗിരി പുഴയുടെ കൈവരിയായ കൊട്ടോടി പുഴയുടെ ഉത്ഭവം കർണാടകയാണ്.20 കിലോമീറ്റർ ദൂരത്ത് നിന്നുമൊഴുകിയെത്തുന്ന വെള്ളം തെങ്ങിൻ തോപ്പിലേക്ക് കയറിയ തോട് കൂടിയാണ് നാളികേരംപുഴയിലൂടെ ഒഴുകുന്നത്.പാലത്തിന് മുകളിൽ നിന്നും വലകെട്ടിയ തോട്ടി കെട്ടി പുഴയിലിട്ടാണ് തേങ്ങ പിടുത്തം. ഒരു തവണ അഞ്ച് തേങ്ങ വരെ വലയിൽ കുടുങ്ങും. ഒരു മണിക്കൂർ കൊണ്ട് ആയിരത്തിലേറെ തേങ്ങകൾ പിടിച്ചു വൈകീട്ടായപ്പോൾ എണ്ണം ആയിരക്കണക്കിനായി .സ്ഥലത്തുവെച്ച് തന്നെ തേങ്ങ ഉലിക്കലും കഴിഞ്ഞു. തേങ്ങ പിടുത്തം കാണാൻ നാട്ടുകാരുമെത്തിയതോടെ കൊട്ടോടി പുഴ പാലത്തിന് മുകളിൽ തേങ്ങ പിടുത്തം ഉത്സവമായി 

Reactions

Post a Comment

0 Comments