Ticker

6/recent/ticker-posts

കൂട്ടക്കനിയിൽ ഏഴാം ക്ലാസ്പൂർവ്വ വിദ്യാർത്ഥികൾ അനുമോദനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കൂട്ടക്കനി ഗവ: യു.പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു.
 1992-93 വര്‍ഷത്തെ ഏഴാം ക്ലാസ്സ് ബാച്ചിന്റെ ആഭിമുഖ്യത്തിലാണ് അനുമോദന പരിപാടി നടത്തിയത്.  കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കൂട്ടായ്മ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങിന് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ സെക്രട്ടറി സുനില്‍കുമാര്‍ പള്ളിപ്പുഴ, പ്രസിഡന്റ് ശ്രീജ മോഹനന്‍, പ്രശാന്ത് കൂട്ടക്കനി, ചന്ദ്രന്‍ കൂട്ടക്കനി, രാമചന്ദ്രന്‍, ഗോപാലകൃഷ്ണന്‍, പ്രേമ, അനിത  നേതൃത്വം നല്‍കി. കൊറോണ കാലത്ത് കിറ്റ് വിതരണം ചെയ്തതടക്കം ഒട്ടനവധി മാതൃകാ പ്രവര്‍ത്തനങ്ങള്‍ കൂട്ടക്കനി യു.പി സ്‌കൂളിലെ 1992-93 ഏഴാം ക്ലാസ്സ് ബാച്ച്മുൻപ് നടത്തി
Reactions

Post a Comment

0 Comments