Ticker

6/recent/ticker-posts

മുൻ കിനാനൂർ - കരിന്തളം പഞ്ചായത്തംഗം കിടപ്പുമുറിയിൽ കുഴഞ്ഞ് വീണു മരിച്ചു

കരിന്തളം: മുൻ കിനാനൂർ - കരിന്തളം പഞ്ചായത്തംഗം  കിടപ്പുമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.
 കാലിച്ചാമരം മുക്കടയിലെ വി .കുഞ്ഞി മാണി (74) ആണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് കിടപ്പുമുറിയിൽ നിന്നും എഴുന്നേറ്റ് ബാത്ത് റുമിലേക്ക് പോകുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ നീലേശ്വരത്തും നില ഗുരുതരമായതിനാൽ കണ്ണൂർ മീംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തലക്കേറ്റ പരുക്ക് ഗുരുതരമായി രുന്നു. ശനിയാഴ്ച്ച വൈകിട്ടോടെ മരണം സ്ഥിഥികരിച്ചു. സി. പി.ഐ (എം) നേതാവ് പരേതനായ മുക്കട കെ. ചിണ്ടേട്ടന്റെയും ചിരുതൈ അമ്മയുടെയും മകളാണ്. മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണാശുപത്രി മോർച്ചറിയിൽ . ഞായറാഴച്ച രാവിലെ 9 - മണിക്ക് മൃതദേഹം കാലിച്ചാമരത്തെ വീട്ടിലും തുടർന്ന് കൊല്ലം പാറ മഞ്ഞളംകാട്ടെ വീട്ടിലും പൊതു ദർശനത്തിനു വെക്കും. പിന്നീട് കയ നി പൊതു ശ്മശാനത്തിൽ ശംസ്ക്കരിക്കും. കിനാനൂർ. കരിന്തളം പഞ്ചായത്തംഗം . കിനാനൂർ - കരിന്തളം വനിതാ സൊസൈറ്റി ഡയറക്ടർ. ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം വില്ലേജ് കമ്മറ്റിയംഗം . കുടുംബ ശ്രി ഏ.ഡി.എസ്. സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു.
 ഭർത്താവ് പരേതനായ എൻ.കെ. കുഞ്ഞിരാമൻ . മക്കൾ: വി. പവിത്രൻ (സെയിൽ സ്മാൻ റേഷൻ കട കാലിച്ചാമരം) വി.ജയപ്രകാശൻ (സി.പി.ഐ (എം) മുക്കട ബ്രാഞ്ചംഗം) രജനി. നിഷ. മരുമക്കൾ: വിദ്യ (മുളേളരിയ > ജഗദീഷ് (അരവഞ്ചാൽ) സുകുമാരൻ ഗ്രൾഫ് > . സഹോദരങ്ങൾ: വി.കുമാരൻ (സി.പി. ഐ (എം) കാറളം ബ്രാ ഞ്ചംഗം - എൻ.ആർ. ഇ . ജി.  വർക്കേഴ്സ് യൂണിയൻ കിനാനൂർ - കരിന്തളം പഞ്ചായത്തംഗം > വി.വി.രാജൻ (സി.പി. ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റി അംഗം. കരിന്തളം സഹകരണ ബേങ്ക് മുൻ ജീവനക്കാരൻ > വി.സതീശൻ (റേഷൻ കട കാലിച്ചാമരം > . വിശാർ ങ്ങാ ധരൻ . ( വിമുക്ക്ത ഭടൻ ) പരേതരായ തമ്പായി. ബാലകൃഷ്ണൻ. രാമകൃഷ്ണൻ.
Reactions

Post a Comment

0 Comments