Ticker

6/recent/ticker-posts

വ്യാപാരി കുടുംബങ്ങൾക്കുള്ള മരണാനന്തര ധനസഹായ വിതരണം


അമ്പലത്തറ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസറഗോഡ് ജില്ലാക്കമ്മിറ്റി നടപ്പിലാക്കുന്ന ട്രേഡേർസ് ഫാമിലി വെൽഫയർ ബെനിഫിറ്റ് സ്കീമി ന്റെ മരണാനന്തര ധനസഹായം 331000 രൂപയുടെ ചെക്ക് കൈമാറി.
കെ.വി.വി.എസ്. അമ്പലത്തറ യൂണിറ്റ്  പ്രസിഡന്റ് ആയിരുന്നടി. ഇ. മെഹമൂദ് ഹാജിയുടെ കുടുബത്തിന്, അമ്പലത്തറ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ  വിതരണം നടത്തി.
 മെമ്പർ എവി മാധവൻ ,പി.വി കുഞ്ഞിക്കണ്ണനും , ചികിത്സാ സഹായം ഏറ്റുവാങ്ങി.
യൂണിറ്റ് ജനറൽ സെക്രട്ടറി ബി.ജയരാജൻ സ്വാഗതം പറഞ്ഞു.  പ്രസിഡന്റ് കെ.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. അമ്പലത്തറ സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻഉൽഘാടനം ചെയ്തു. വി,കൃഷ്ണൻ കാനം, പി.വി.കുഞ്ഞിക്കണ്ണൻ, വനിതാവിംഗ് പ്രസിഡന്റ് സരിജ ബാബു,  സംസാരിച്ചു. ഷിബു രാജ് നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments