നിലേശ്വരം: അച്ചാം തുരുത്തി പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി.രണ്ട് പേർ രക്ഷപ്പെട്ടു. മീൻ പിടിക്കാനായി പോയ തോണി മറിയുകയായിരുന്നു. തോണിയിൽ 3 പേര് ഉണ്ടായിരുന്നതിൽ 2 പേരാണ് നീന്തി രക്ഷപെട്ടത്. .അച്ചാംതുരുത്തി പടിഞ്ഞാറിൽസൂരജ് 28 നെയാണ് കാണാതായത്. ഫയർഫോഴ്‌സ് ,പോലീസ് റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട് . തിരച്ചിൽ നടന്നു കൊണ്ടിരിക്കുന്നു മജീഷും മറ്റൊരാളുമാണ് രക്ഷപ്പെട്ടത്.
0 Comments