കാഞ്ഞങ്ങാട്: പീലി വിടർത്തി ആട്ടിയും വീട്ടുകാരോട് ചങ്ങാത്തത്തിലായും മയിൽ കൂട്ടങ്ങൾ .തായന്നൂർ എണ്ണപ്പാറ പ്രദേേശത്താണ് ഒരു കൂട്ടം മയിലുകൾ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്നത്. പകൽനേരങ്ങളിൽ വീടുകളുടെ മുറ്റത്തും പറമ്പിലും ചുറ്റി കറങ്ങും. വീട്ടുകാർ ഭക്ഷണം കാട്ടി വിളിച്ചാൽ ഓടിയെത്തും.പിന്നെ വളർത്തുമൃഗങ്ങളെ പോലെയായി പെരുമാറ്റം. കാട്ടിൽ നിന്നുമെത്തിയ അതിഥി നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ നാട്ടുകാർക്ക് കൗതുകവും അതിലുപരി സന്തോഷവും. രാത്രി കാലങ്ങളിൽ വീടിന് മുകളിലാണ് ദേശിയ പക്ഷിയുടെ ഉറക്കം. മയിലുകൾ നാട്ടിലിറങ്ങുന്നത് കാണാറുണ്ടെങ്കിലും ഒരു പ്രദേശത്ത് സ്ഥിരമായി കഴിയുന്നത് അപൂർവ്വം
0 Comments