Ticker

6/recent/ticker-posts

സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു ആക്രമണം. വ്യാഴാഴ്ച രാത്രി 11.25ഓടെ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സെന്ററിന്റെ ഹാളിലേക്കുള്ള ഗേറ്റിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പടക്കമാണ്
എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്

എന്നാൽ, ഭീകരമായ ബോംബേറാണ് നടന്നതെന്നും കോൺഗ്രസ് ആക്രമണങ്ങളുടെ ബാക്കിപത്രമാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ആരോപിച്ചു. രണ്ട് സ്ഥലങ്ങളിൽ എറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ എ. വിജയരാഘൻ, പി.കെ. ശ്രീമതി അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments