Ticker

6/recent/ticker-posts

മൊബൈൽ ഫോട്ടോഗ്രാഫി മൽസരത്തിൽ പങ്കെടുക്കാം, ജുലൈ 12 വരെ അവസരം

കാഞ്ഞങ്ങാട്:ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ബോധവത്കരണത്തിനായി ജില്ലാ ഭരണസംവിധാനം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 
മികച്ച സൃഷ്ടികള്‍ക്ക് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. മൊബൈല്‍ ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ പോസ്റ്റര്‍, പെയിന്റിംഗ് എന്നിവ തയ്യാറാക്കി കാഞ്ഞങ്ങാട് ആര്‍ ഡി ഒ കോപ്ലക്‌സിലെ സബ് കളക്ടര്‍ ഓഫീസിലോ കാസര്‍കോട് കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ജൂലൈ 12നകം ലഭിക്കണം. ജല സംരക്ഷണ മാതൃകകള്‍ പ്രമേയമാക്കുന്ന ശ്രദ്ധേയമായ സൃഷ്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. എന്‍ട്രികള്‍ dioksgd@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്.
Reactions

Post a Comment

0 Comments