Ticker

6/recent/ticker-posts

ബലിപെരുന്നാൾ സൗഹൃദ സംഗമം ബുധനാഴ്ച കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: സൗഹൃദവേദി നേതൃത്വത്തില്‍ 13ന് ബുധനാഴ്ച വൈകിട്ട് 4.30ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് സൗഹൃദസംഗമം നടത്തും. കെ.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. ബഹുത്വത്തിന്റെ സംസ്‌കാരം എന്ന വിഷയത്തില്‍ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. 

ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് സൗഹൃദ സന്ദേശം നല്‍കും. വേദി ചെയര്‍മാന്‍ അഡ്വ.പി.നാരായണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വി.എന്‍.ഹാരിസ്, അഡ്വ.എം.സി.ജോസ്, ടി.മുഹമ്മദ് അസ്ലം, ബി.എം.മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിക്കും.
Reactions

Post a Comment

0 Comments