കാഞ്ഞങ്ങാട്: മാതാപിതാക്കൾക്കൊപ്പം സ്വന്തം വിട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു കൊണ്ട് പോയ ശേഷം 14 കാരിയെ പീഡിപ്പിക്കാൻ ശ്രമം.
പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്.പോക്സോ കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് കൂരാ ചുണ്ട് സ്വദേശി മുനീറിനെ 48യാണ് ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തത്. മോട്ടോർ ബൈക്കിൽ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.കുറ്റിക്കോലിൽ താമസിച്ച് പ്രതി ടാപ്പിംഗ് ജോലി ചെയ്ത് വരികയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ മറ്റൊരു ബൈക്കിൽ വിരുന്ന് സൽക്കാരത്തിനായി യാത്ര തുടർന്നപ്പോൾ കുട്ടിയെ പ്രതി സ്വന്തം ബൈക്കിൽ കയറ്റി വീട്ടിലേക്ക് പോകുന്നതിന് പകരം ആളൊഴിഞ്ഞ മറ്റൊരു വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
0 Comments