Ticker

6/recent/ticker-posts

പനി പടർന്നു, 200 പേർക്ക് ഡെങ്കിപ്പനി, ആറ് പേർക്ക് എലിപ്പനി

കാഞ്ഞങ്ങാട്: ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിച്ചു കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 200 പേരിൽ ഡെങ്കിപ്പനി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.ആറ് എലിപ്പനി കേസുകൾകഴിഞ്ഞ മാസം മാത്രം റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിൽ 350 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇതിൽ 200 പേർക്കും ജൂൺ മാസത്തിൽ മാത്രമായി രോഗം പിടിപെട്ടതാണ്.ഒരു വർഷത്തിനിടെ ജില്ലയിൽ 40 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. എലിപ്പനി, ഡെങ്കിപ്പനിയും കഴിഞ്ഞ മാസം വർദ്ധിച്ചത് ആശങ്കക്കിടയാക്കി.ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തുമ്പോഴും രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. ഇന്നലെ എച്ച്.വൺ.എൻ.വൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജാഗ്രത പുലർത്താൻ പൊതു ജനങ്ങളോട് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയവരുടെ കണക്കെടുത്താൻഡെങ്കിപ്പനി, എലിപ്പനി രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവുണ്ടാവും. പനി ബാധിച്ച് നിത്യവും നൂറ് കണക്കിനാളുകൾ ചികിൽസ തേടി ആശുപത്രികളിലെത്തുന്നുണ്ട്.
Reactions

Post a Comment

0 Comments