അമ്പലത്തറ:സ്ക്കൂട്ടി യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ പോലീസ് കേസെെടുത്തു അമ്പലത്തറ മീങ്ങോത്തെ ഗോപാലൻ നായരുടെ ഭാര്യ എ.വൽസല 42ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകീട്ട് പാറപ്പള്ളിയിലായിരുന്നു അപകടം. ഇരിയ ഭാഗത്ത് നിന്നു പാറപ്പള്ളിയിലേക്ക് സ്ക്കൂട്ടിയിൽ വരികയായിരുന്ന വൽസലയെ മറികടക്കുന്നതിനിടെ പോലീസ് ക്വാർട്ടേഴ്സിന് മുന്നിൽ വെച്ച് കെഎസ്ആർടിസി ബസ്തട്ടിയിടുകയും നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.ഇതിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. പിന്നാലെയാണ്കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു
പടം' പാറപ്പള്ളിയിൽ സ്കൂട്ടി യാത്രക്കാരിയെ തട്ടിയിട്ട കെ എസ് ആർ ടി സി ബസ്, സി സി ടി വി ദൃശ്യം
0 Comments