Ticker

6/recent/ticker-posts

രാവണീശ്വരം ശോഭന കലാസമിതി 60 ൻ്റെ നിറവിൽ, ആഘോഷങ്ങൾക്ക് 11ന് തുടക്കം

രാവണീശ്വരം: രാവണീശ്വരം ശോഭനാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അറുപതാം വാർഷികം 2022 സെപ്തംബർ 11മുതൽ ജനുവരി എട്ടുവരെ വിവിധ പരിപാടികളോടെ നടക്കും. 
നാടകങ്ങൾ, മെഗാ നൃത്തം, പ്രഭാഷണ പരമ്പരകൾ, കലാകായി കമത്സരങ്ങൾ,  ടൂർണമെന്റുകൾ, സുവനീർ പ്രകാശനം, ഘോഷയാത്ര, മഴയുത്സവം എന്നിവ വാർഷികത്തിന്റെ ഭാഗമായി നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവഹിച്ചു. എം.ടി. ഉണ്ണിരാജ് ലോഗോ രൂപകൽപന ചെയ്തു. പരിപാടിയുടെ നടത്തിപ്പിനായി 1001 അംഗ സംഘാടക സമിതിക്കു രൂപം നൽകി.   
ഭാരവാഹികൾ: കെ.വി.  കൃഷ്ണൻ(ചെയർമാൻ),  കെ. മാധവൻ നമ്പ്യാർ, ടി.വി. ബാലകൃഷ്ണൻ, സി.എം. രാധാകൃഷ്ണൻ നായർ, അശോകൻ നമ്പ്യാർ, കെ. കൃഷ്ണൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, കെ. ജയോഷ് കുമാർ. ഗോവിന്ദൻ പള്ളിക്കാപ്പിൽ(ജനറൽ കൺവീനർ), എം. മുരളിധരൻ, പി. മിനി, പി. ജിജീഷ്, എ. അഭിജിത്ത്, പി.ജിനു ശങ്കർ(കൺവീനർ), എ.തമ്പാൻ മക്കാക്കോട്(ട്രഷറർ),പ്രോഗ്രാം: കരുണാകരൻ കുന്നത്ത്(ചെയർമാൻ), തമ്പാൻ മക്കക്കോട്ട്(കൺവീനർ), പബ്ലിസിറ്റി: ടി.എ. അജയകുമാർ( ചെയർമാൻ), പ്രകാശൻ പള്ളിക്കാപ്പിൽ(കൺവീനർ), നൃത്തം: ജനാർദനൻ പി.പി(ചെയർമാൻ) ബാബു.പി(കൺവീനർ),  കമ്പഡി:രാജൻ കുഴിഞ്ഞടി(ചെയർമാൻ), കെ.വി. മണികണ്ഠൻ(കൺവീനർ) കമ്പവലി: കരുണാകരൻ കരിമ്പിൽ(ചെയർ), പി. മിഥുൻ രാജ്(കൺ), ഓൺലൈൻ: എം. അരുൺ(ചെയർ) എം.ടി. ഉണ്ണിരാജ്(കൺവീനർ), സുവനീർ: രവീന്ദ്രൻ(ചെയർമാൻ), ജിനുശങ്കർ(കൺ),  ഫുട്ബോൾ: ബി. പ്രജിഷ്(ചെയർ), ശ്രീനാഥ്(കൺ), കായികം: മുരളി കൃഷ്ണൻ(ചെയർ),  എം. രാകേഷ്(കൺ) ഘോഷയാത്ര:  ഗംഗാധരൻ പള്ളിക്കാപ്പിൽ(ചെയർ), എം. മുരളിധരൻ(കൺ), കലാസാഹിത്യം: ശ്യാമള മാധവൻ(ചെയർ), പത്മാനഭൻ(കൺ), നാടകം: കെ. കൃഷ്ണൻ(ചെയർ), ടി.വി. രാജൻ(കൺ), പന്തൽ -ഡക്കറോഷൻ:  ടി. ലോഹിദാക്ഷൻ(ചെയർ),  സി. വേണുഗോപാലൻ(കൺ), സ്വീകരണം: ബാബു നമ്പ്യാർ(ചെയർ), ബലചന്ദ്രൻ നമ്പ്യാർ(ചെയർ), നാടൻകല: എ. ബാലൻ(ചെയർ), എം.: ശിവശകരൻ(കൺ).
ഫോട്ടോ: രാവണീശ്വരം ശോഭനാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അറുപതാം വാർഷികം ലോഗോ പ്രകാശനം സി.പി.ഐ ജില്ലാസെക്രട്ടറി  ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവഹിക്കുന്നു.

വിളംബര മഴയുത്സവം 10ന്
രാവണീശ്വരം ശോഭനാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അറുപതാം വാർഷികത്തിന്റെ ഭാഗമായി വിളംബര മഴയുത്സവം ജൂലൈ 10ന് വൈകിട്ട് മൂന്നിന് രാവണീശ്വരം കൂഞ്ഞങ്ങാട് വയലിൽ നടക്കുമെന്ന് പബ്ലിസിറ്റി ചെയർമാൻ ടി.എ. അജയകുമാർ, കൺവീനർ പ്രകാശൻ പള്ളിക്കാപ്പിൽ എന്നിവർ അറിയിച്ചു. കിസാൻസഭ ജില്ലാ പ്രസിഡന്റ് എം. അസിനാർ ഉദ്ഘാടനം ചെയ്യും. മഴയിൽ  കായികമതസരങ്ങളും ഉണ്ടാകും
Reactions

Post a Comment

0 Comments