Ticker

6/recent/ticker-posts

വിരമിച്ച് നാട്ടിലെത്തിയ സൈനികന് സ്വീകരണം

ചെറുവത്തൂർ. ഇരുപതു വർഷത്തെ സ്തുത്യർഹമായ  സൈനിക സേവനത്തിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയ ഹവിൽദാർ  സനീഷിന് സോൾജിയേഴ്സ് ഓഫ് കെ എൽ14 വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 
തുടർന്ന് നീലേശ്വരം നഗരസഭ ചെയർ പേഴ്‌സൺ . ടി. വി. ശാന്തയുടെ സാന്നിദ്ധ്യത്തിൽ സോൾജിയേഴ്‌സ്  ഓഫ് കെ എൽ14 വെൽഫെയർ സൊസൈറ്റിയുടെ മെമ്പർമാരും നാട്ടുകാരും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വീട്ടിലേക്ക് ആനയിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ ശശിധരൻ ഇ, സെക്രട്ടറി ജയൻ പൊന്നൻ,  മോഹനൻ കെ , വത്സരാജ് മയിച്ച, കെ രാജേന്ദ്ര കുമാർ, അനിൽ കുമാർ കെ  നേതൃത്വം നൽകി.
Reactions

Post a Comment

0 Comments