Ticker

6/recent/ticker-posts

ചാലിങ്കാലിൽ കൃഷിയിറക്കി എസ് എഫ് ഐ

പുല്ലൂർ:എസ്എഫ്ഐ ചാലിങ്കാൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടമുണ്ട വയലിൽ നെൽകൃഷി ഇറക്കി. കൃഷിയിൽ നിന്നും അകന്നു പോകുന്ന തലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുക എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടു വെക്കുന്നത് . ലോക്കൽ പ്രസിഡണ്ട് അഭിജിത്തിന്റെ അധ്യക്ഷതയിൽ എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ സെക്രട്ടറി എ ഷാജി,  എസ്എഫ്ഐ ഏരിയസെക്രട്ടറി അനീഷ് ചാമുണ്ഡിക്കുന്ന്, റസീക്, അലൻ, പാടശേഖരം സെക്രട്ടറി നാരായണൻ  സംസാരിച്ചു. എസ്എഫ്ഐ ചാലിങ്കാൽ ലോക്കൽ സെക്രട്ടറി അനുരാഗ്. എം സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments