കാഞ്ഞങ്ങാട്:സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള "നമ്മളും കൃഷിയിലേക്ക്" ഏറ്റെടുത്ത് ചെറു പനത്തടി പാണ്ഡ്യാല കാവ് ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റി ചെറുപനത്തടി പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കംകുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് വയലിൽ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് നെൽ കൃഷിക്ക് തുടക്കമായത്.പാലക്കാടൻ മട്ട നെൽ വിത്താണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. എറെ പ്രതീക്ഷയോടെയാണ് നെൽകൃഷി തുടങ്ങിയതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികളുടെ കുറവും കൂലിച്ചെലവും നെൽകൃഷിയെ സാരമായി ബാധിക്കുമെന്ന് ഇവർ പറയുന്നു. വാർഡ് അംഗം എൻ. വിൻസെന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാധാ സുകുമാരൻ ക്ഷേത്രം പ്രസിഡന്റ് പി.വി. കുഞ്ഞിക്കണ്ണൻ, കൃഷി ഓഫീസർ കെ.ജി ബാബുരാജ്,കൃഷി അസിസ്റ്റന്റ് എ. ചഞ്ചല, സി.ഗംഗാധരൻ, ഗീത ഗംഗാധരൻ പ്രസംഗിച്ചു.
പടം :നമ്മളും കൃഷിയിലേക്ക് ഏറ്റെടുത്ത് ചെറുപനത്തടി പാണ്ഡ്യാല കാവ് ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റി ചെറുപനത്തടി പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കംകുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് വയലിൽ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു
0 Comments