Ticker

6/recent/ticker-posts

രാജ്മോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്ത കേസിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ രണ്ട് നേതാക്കളെ തിരിച്ചെടുത്തു

കാഞ്ഞങ്ങാട്:രാജ്മോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്ത കേസിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ രണ്ട് നേതാക്കളെ  തിരിച്ചെടുത്തു
പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്പത്മരാജൻ ഐങ്ങോത്ത്
 കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിഅനിൽ വാഴുന്നോറടി എന്നിവരെയാണ് ഇന്ന് കെപിസിസി പാർട്ടിയിൽ തിരിച്ചെടുത്തത്. കാഞ്ഞങ്ങാടിനും നിലേശ്വരത്തിനുമിടെ എം പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്തെന്നാണ് പരാതി. എം പി യുടെ പരാതിയിൽ റജിസ്‌ട്രർ ചെയ്ത കേസ് കാസർകോട് റെയിൽവെ പോലീസിൻ്റെ പരിഗണനയിലുണ്ട്.ഡി സി സി യുടെ ശുപാർശയിലാണ് ഇരുവരെയും തിരിച്ചെടുത്തത്.
Reactions

Post a Comment

0 Comments