ഒടയംചാൽ:
കോടോം-ബേളൂർ 19-ാം വാർഡ് അനുമോദന സദസ്സ്
ശ്രദ്ധേയമായി.
കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സംഘടിപ്പിച്ച അനുമോദന സദസ്സ് ഉന്നത വിജയികളെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും അനുമോദിച്ചു. വൈ. പ്രസിഡൻ്റ് പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ച അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉൽഘാടനം ചെയ്തു. ഡോ.ഫാസില സലീം, രേഷ്മ രാമചന്ദ്രൻ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ അനുപമ, ജില്ലാ ഒളിമ്പിക്സ് വുഷു 75 കിലോ കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ പ്രജിത്ത് ഗുരുപുരം എന്നിവർക്ക് പ്രസിഡൻ്റ് ഉപഹാരം നൽകി അനുമോദിച്ചു വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ ഉപഹാരം നൽകി.വാർഡിൽ കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ മാഷ് ഡ്യൂട്ടി നോഡൽ ഓഫീസർമാരായിരുന്ന പ്രീത, മിനി , സുലേഖ എന്നിവർക്കുള്ള ഉപഹാരം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ .എസ്സ് നൽകി.മികച്ച പ്രവർത്തനം നടത്തിയ ജാഗ്രതാ വളണ്ടിയർമാർക്കുള്ള ഉപഹാരം മുരളി ഗുരുപുരം, സുനിൽ മുതിരക്കാൽ എന്നിവർക്ക് ഒന്നാം വാർഡ് മെമ്പർ കെ.എം.കുഞ്ഞികൃഷ്ണൻ നൽകി.മികച്ച പ്രവർത്തനം നടത്തിയ ആശ വർക്കർമാരായ മിനി, രമണി, പ്രമോദ് എന്നിവർക്ക് സി. ബാബുരാജ്, പി.എൽ.ഉഷ എന്നിവർ ഉപഹാരം നൽകി.വാർഡിലെ 11 വിദ്യാർത്ഥികൾക്ക് ഡോ: ഫാസില സലീം സംഭാവന ചെയ്ത പഠന കിറ്റ് യൂത്ത് കോഡിനേറ്റർ സുരേഷ് വയമ്പ് വിതരണം ചെയ്തു. പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വാർഡു കൺവീനർ കെ പ്രജിത്ത് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എഡിഎസ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി നന്ദി പറഞ്ഞു.
0 Comments