Ticker

6/recent/ticker-posts

ഗംഗനെയും കുടുംബത്തെയും കാണാൻ അബ്ദുൾ സമദ് സമദാനി എം പി വീട്ടിലെത്തി

കാഞ്ഞങ്ങാട്: ഗംഗനെയും  കുടുംബത്തെയും കാണാൻഎം.പിയും വാഗ്മിയും എഴുത്തുകാരനും മുസ്ലിം ലീഗ് നേതാവുമായ ഡോഅബ്ദുൾ സമദ് സമദാനി കല്ലൂരാവി പട്ടാക്കാൽ മൂവാരിക്കുണ്ടിലെ വീട്ടിലെത്തി.
കാസർകോട് ഒരു പരി പാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സമദാനി ഗംഗ നെ വിളിക്കുന്നത്. എവിടെയാണുള്ളതെന്നായി എം പി , വിട്ടിലുണ്ടെന്നറിയിച്ചപ്പോൾ അര മണിക്കൂറിനുള്ളിൽ വീട്ടിലെത്തുമെന്നറിയിച്ചു.സമദാനിയുടെ കാർ വിട്ടുമുറ്റത്തെത്തിയപ്പോൾ ഗംഗനും കുടുംബത്തിനും ആശ്ചര്യം 45 മിനിറ്റു നേരം വീട്ടിൽ ഗംഗനും ഭാര്യ ശോഭന മക്കളായ ശ്രീ ദാ ലക്ഷ്മി, 'ശ്രീലക്ഷ്മിക്കും ഒപ്പം ചിലവഴിച്ചാണ് സമദാനി മടങ്ങിയത് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ തൂപ്പ് തൊഴിലാളിയായ ഗംഗ നെ രണ്ട് വർഷം മുൻപാണ് എം.പി. പരിചയപ്പെട്ടത്.സാമൂഹ്യ സേവനത്തിന് ഉബൈദ് സ്മാരക പുരസ്ക്കാരം ലഭിച്ച ഗംഗ ന് പുരസ്ക്കാരം നൽകിയത് സമദാനിയായിരുന്നു.ഇതിന് ശേഷം ഇടക്കിടെ സമദാനി ഗംഗ നെ വിളിക്കാറുണ്ട്. പാർട് ടൈം ജോലിക്ക് ശേഷമുള്ള സമയത്ത് ലോട്ടറി വിൽപ്പന നടത്തുകയും ഇതിലൂടെ കണ്ടെത്തുന്നവരുമാനം പാവപ്പെട്ടവർക്കും രോഗികൾക്കുമുള്ള ഭക്ഷണത്തിന് ഒരു പതിറ്റാണ്ടിലേറെയായി വിനിയോഗിക്കുന്ന ഗംഗ ൻ്റെ വളവറ്റ സേവനമാണ് അബ്ദുൾ സമദ് സമദാനിയെ ഗംഗനുമായി അടുപ്പിച്ചത്.ഗംഗ ൻ്റെെ സേവനം പലപ്പോഴും സമദാനിയുടെ പ്രസംഗത്തിലെ മുഖ്യവിഷയമായി മാറാറുണ്ട്.
Reactions

Post a Comment

0 Comments