കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കുതിരക്കാളി അമ്മ ദേവ സ്ഥാനത്തും കോട്ടച്ചേരി കുന്നുമ്മൽ ക്ഷേത്രത്തിലും കവർച്ച നടന്നു. രണ്ടു സ്ഥലങ്ങളിലും ഭണ്ഡാരം തകർത്താണ് പണം കവർന്നത്. പ്രദേശത്തെ സിസിടിവി തകർത്തതിന് ശേഷമാണ് കവർച്ച. കാട്ടുകുളങ്ങര ക്ഷേത്രത്തോടു ചേർന്നുള്ള കിഴക്കേ സ്ഥാനത്തിനു മുന്നിലുള്ള ഭണ്ഡാരമാണ് തകർത്തത്. ആയിരം രൂപ നഷ്ടപ്പെട്ടതായി സംശയിക്കുന്നു. കുതിരക്കാളി അമ്മ ക്ഷേത്രനടയിലേയും സമീപത്തെ കോരച്ചൻ തറവാട്ടിലേയും ഭണ്ഡാരം പൊളിക്കാനാണ് ശ്രമം നടന്നത്. കാട്ടുകുളങ്ങര ക്ഷേത്രത്തിലേക്കുള്ള കമാനത്തിനു സമീപത്തെ കെട്ടിടത്തിയ സിസിടിവി ക്യാമറ തല്ലിയുടക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ജയൻ പാലക്കാലിൻ്റെ പരാതിയിൽ പാെലീസ് കേസെടുത്തു. പോലീസ് രാത്രിതന്നെ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിൽ സമീപത്ത നിർത്തിയിട്ട വാഹനത്തിൻ്റെ ഗ്ലാസും തകർന്നിട്ടുണ്ട്. കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് തകർത്തത്.തൊട്ടടുത്ത അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരം തകർക്കാൻ ശ്രമം നടന്നു. ഇവിടെയും സിസിടിവി ക്യാമറ തകർത്തു .
ഒരേ സംഘമാണ് കവർച്ച നടത്തിയതെന്നാണ് സംശയിക്കുന്നത്.
0 Comments