കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ ചില ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും മാലിന്യങ്ങള്‍ കെട്ടിടങ്ങളുടെ പിറകിലേക്ക് തള്ളുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാകുന്നു.
കോട്ടച്ചേരിയിലെ ഒരു കെട്ടിട സമുച്ചയത്തിന് പിറകിലേക്ക് ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. നഗരത്തിലെ വ്യാപാരികളും ജീവനക്കാരും ഉപഭോക്താക്കളുമാണ് ഇതുകൊണ്ട് പ്രയാസപ്പെടുന്നത്.
ഹോട്ടല്‍ ,ബേക്കറി കെട്ടിടത്തിന് പിറകില്‍ കൂട്ടിയിരിക്കുന്ന മാലിന്യങ്ങളില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും രാപ്പകല്‍ ഭേദമില്ലാതെ ഊളിയിട്ട് ജനങ്ങളെ വലയിത്തിലാക്കുന്ന കൊതുകുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ചുറ്റുമുള്ളത്. പുറംതള്ളുന്ന മാലിന്യങ്ങള്‍ നിറഞ്ഞ് കവിഞ്ഞ് സമീപത്തെ കെട്ടിടത്തിന്റെ മതിലുകള്‍ വരെയെത്തിയിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
കടയുടമകളും തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഇടപാടുകാരും കൊതുക് ശല്യവും ദുര്‍ഗന്ധവും കാരണം മൂക്ക് പൊത്തേണ്ട അവസ്ഥ.
പടം: (1) കോട്ടച്ചേരിയിലെ കെട്ടിടത്തിന്റെ പിറകിലേക്ക് തള്ളിയ മാലിന്യങ്ങള്‍
0 Comments