കാഞ്ഞങ്ങാട്: മക്കയിലേക്ക് സൈക്കിൾ ചവിട്ടുന്ന
ചീമേനി ചെമ്പ്ര കാനത്തെ ഷെഫീഖ് കാഞ്ഞങ്ങാട്ടെത്തി . യാത്രയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് യാത്രയെ മുന്നോട്ട് നയിക്കുന്നതെന്ന് ഷെഫീഖ് പറയുന്നു. യാത്ര ചെയ്യാൻ തീരുമാനിച്ചപ്പോൾ അത് പുണ്യസ്ഥലത്തേക്ക് തന്നെ ആയികൊള്ളട്ടെയെന്ന് കരുതി. അങ്ങനെയാണ് യാത്ര മക്കയിലും മദീനയിലേക്കുമായി നിശ്ചയിച്ചത്.പത്ത് ദിവസം മുൻപ് പാണക്കാടുവെച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ അനുഗ്രഹിച്ച് യാത്രയാക്കി. ഷെഫീഖിൻ്റെ സൈക്കിൾ യാത്ര ഇന്നലെ കാഞ്ഞങ്ങാടും കടന്ന് യാത്ര തുടരുകയാണ് .യാത്രക്കിടെ അത്തറും മോതിരക്കല്ലും വിൽപ്പന നടത്തിയാത്ര ചിലവ് കണ്ടെത്തുന്നു. അത്യാവശ്യം ഭക്ഷണം പാചകം ചെയ്ത് കഴിക്കാനുള്ള സംവിധാനമുണ്ട്. കൈവശം. ഹോട്ടലുകളെയും ആശ്രയിക്കും. താമസത്തിന് ടെൻറും ഒപ്പം കരുതിയിട്ടുണ്ട്.ഗൂഗിൾ മാപ്പ് നോക്കിയാണ് യാത്ര. പ്രവാസി ജീവിതം അവസാനിപ്പിച്ച ശേഷം ചെറുവത്തൂരിൽ ഫുട്പാത്തിൽ കച്ചവടം ചെയ്യുന്നതിനിടയിലാണ് മക്കയിലേക്ക് സൈക്കിൾ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടായത്. എട്ട് മാസത്തിനകം യാത്ര മക്കയിലെത്തുമെന്നാണ് പ്രതീക്ഷ ഹജ്ജ് നിർവ്വഹിക്കണമെന്നത് ആഗ്രഹം. 35 കാരനായ ഷെഫീഖിന് ഭാര്യയും മൂന്ന് മക്കളുണ്ട്
0 Comments