കാഞ്ഞങ്ങാട്:
അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്കൂളിൽ നിന്നും പ്രധാനാദ്ധ്യാപികയായി സ്ഥലം മാറിപ്പോകുന്ന പത്മജ , നളിനിക്കും യാത്രയയപ്പ് നൽകി. സ്കൂൾ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്രയപ്പ് നൽകിയത്. അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്കൂളിൽ നിന്നും പാനൂർ സ്കൂളിലേക്ക് പ്രധാനാദ്ധ്യാപികയായി സ്ഥലം മാറിപ്പോകുന്ന പത്മജ തുരുത്തി സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന നളിനി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. എസ് എം സി അംഗം കുഞ്ഞി മൊയ്തീൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി സി എച്ച് സുലൈമാൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് മുസ്തഫ കൊളവയൽ അധ്യക്ഷത വഹിച്ചു. അതിഞ്ഞാൽ ജമാഅത്ത് പ്രസിഡന്റ് സി ഇബ്രാഹിം ഹാജി, സെക്രട്ടറി പാലാട്ട് ഹുസൈൻ, ഖജാൻജി തെരുവത്ത് മൂസ ,പതിനാറാം വാർഡ് മെമ്പർ ഹംസ,മുൻ പിടിഎ പ്രസിഡന്റ് സെയ്തു ഹാജി, പി.എം.ഫൈസൽ, ഖാലിദ് അറബിക്കാടത്ത് ,മൊയ്തീൻ കുഞ്ഞി മട്ടൻ ,മുൻ എം പി ടി എ പ്രസിഡന്റ് മറിയക്കുഞ്ഞി കൊളവയൽ, ഷബീർ ഹസ്സൻ, ഹമീദ് ചേരക്കാടത്ത് ,എം പി ടി എ പ്രസിഡന്റ് സി എച്ച് നജ്മ, പി റസാഖ് സംസാരിച്ചു. പ്രധാനാധ്യാപിക ബിന്ദു സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ ആശ നന്ദി പറഞ്ഞു.
0 Comments