Ticker

6/recent/ticker-posts

പ്ലാസ്റ്റിക്കിനെതിരെ ചങ്ങല തീർത്ത് വേലേശ്വരത്തെ വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട് : കേരള സർക്കാരിന്റെ നേതൃത്വത്തിൽസംസ്ഥാനത്ത് നടപ്പിലാക്കുന്നഒറ്റത്തവണ ഉപയോഗിക്കുന്നപ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ടസന്ദേശം സമൂഹത്തിലേക്കെത്തിക്കാൻ പ്ലാസ്റ്റിക് വിരുദ്ധ ചങ്ങല തീർത്ത് വേലാശ്വരംജി.യു.പി.സ്കൂൾ വിദ്യാർത്ഥികൾ.മുന്നൂറിലധികം വിദ്യാർത്ഥികളുംഅധ്യാപകരും പരിപാടിയിൽപങ്കെടുത്തു. ഉദ്ഘാടനംഅജാനൂർഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ വിനോദ്.സി.പി.വി.അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി.  സീനിയർ അസിസ്റ്റന്റ് പി.പി.ജയൻ, സീഡ് ക്ലബ്ബ് കോഡിനേറ്റർ എൻ. ഗായത്രി, എസ്.എം.സി. ചെയർമാൻ പി.വി അജയൻ, അധ്യാപകരായ രജിത.ബി, മാലതി.പി,ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അഭിരാജ് എ.പി, സ്കൂൾ ലീഡർ ആദർശ് പി.വി. സംസാരിച്ചു

പടം'വേലാശ്വരംജി.യു.പി.സ്കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് വിരുദ്ധ ചങ്ങല തീർത്തപ്പോൾ

Reactions

Post a Comment

0 Comments