Ticker

6/recent/ticker-posts

കുഞ്ഞുമക്കൾ വാവിട്ട് കരഞ്ഞു, ഖദീജ ടീച്ചറെ വിട്ടുപിരിയാനാകാതെ

കാഞ്ഞങ്ങാട്: ഹൃദയഭേദകമായിരുന്നു ഈ യാത്രയയപ്പ് ഖദീജ ടീച്ചറെ വിട്ടുപിരിയാനാകാതെ ക്ലാസ് മുറിയിൽ കുഞ്ഞുമക്കൾ വാവിട്ട് കരഞ്ഞപ്പോൾ കണ്ട് നിന്നവരിലും ദു:ഖം അണപൊട്ടി.  

കൂട്ടക്കനി ഗവൺമെൻ്റ് യു പി സ്കൂളിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച് പോകുന്ന ഖദീജ ടീച്ചർക്ക് വിദ്യാർത്ഥികൾ നൽകിയ യാത്രയയപ്പ്
വൈകാരികമായിരുന്നു നാല് വർഷം ഇവിടെ അധ്യാപികയായ ഖദീജ ടീച്ചർ ഇതിനോടകം കുട്ടികളുടെ മനസ് കീഴടക്കിയിരുന്നു. പിരിഞ്ഞിരിക്കാൻ കഴിയാത്ത വിധം കുട്ടികൾ ഖദീജ ടീച്ചറുമായി അടുത്തു ഇതിനിടയിലാണ് ടീച്ചർക്ക് സ്ഥലം മാറ്റമുണ്ടായത്.

2004 ൽ കാസർഗോഡ് ജില്ലയിലെ പെരുമ്പട്ട സ്കൂളിൽ പാർടൈം ഹിന്ദി യു പി  അധ്യാപികയായി സേവനം ആരംഭിച്ച ടീച്ചർ 2005 ൽ   മുഴുവൻ സമയ അധ്യാപികയായി
 ജി എച്ച് എസ് എസ് കടമ്പാർ സ്കൂളിലും ,2009 മുതൽ ജി എഫ് യു പി എസ് അജാനൂർ സ്കൂളിലും സേവനമനുഷ്ഠിച്ച ശേഷം 2018 ലാണ് ജി യു പി എസ്  കൂട്ടക്കനിയിലെത്തുന്നത്. 

സ്കൂളിലെ  അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ  സജീവ ഇടപെടൽ നടത്തിയ ടീച്ചർ നാലു വർഷങ്ങൾക്ക് ശേഷമാണ്  ജിഎച്ച്എസ്എസ് പരപ്പയിലേക്ക് സ്ഥലം വാങ്ങിയത്.
 പുളിങ്ങോത്തുള്ള വീട്ടിൽ നിന്ന്  100 കിലോമീറ്റർ ദൈനംദിനം സഞ്ചരിച്ചാണ് ടീച്ചർ സ്കൂളിൽ എത്തിയിരുന്നത് വീടിനടുത്തുള്ള പ്രദേശമെന്നതിനാലാണ് പരപ്പയിലേക്ക് മാറ്റം വാങ്ങിയത്. അവസാന ക്ലാസും കഴിഞ്ഞ് കുട്ടികളോട് യാത്ര പറഞ്ഞ് തുടങ്ങിയപ്പോൾ  കുട്ടികളുടെ കൂട്ട നിലവിളി ഉയർന്നു. പെൺകുട്ടികളായിരുന്നു ഏറെയും വികാരിതരായത്. ടീച്ചറെ കെട്ടിപ്പിടിച്ചും ചുംബനം നൽകിയും സ്നേഹപ്രകടനം നടത്തി. ടീച്ചർ പോകല്ലെയെന്നവർ കേണപേക്ഷിച്ചു.കരയരുതെന്ന് ടീച്ചർ പറഞ്ഞു കൊണ്ടിരുന്നെങ്കിലും കുട്ടികളുടെ കൂട്ട നിലവിളി ഉയർന്നു കൊണ്ടിരുന്നു.

കലാകായിക പ്രവർത്തി പരിചയ മേളകളിലൊക്കെയും  കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിൽ  തന്റേതായ  വ്യക്തി മുദ്രപതിപ്പിച്ച ടീച്ചർ കൂടിയാണ്.

കേരള സ്കൂൾ ടീചേർസ് യൂണിയൻ കാസർഗോഡ് ജില്ലാ വനിതാ വിങ്ങ് സജീവ പ്രവർത്തകയാണ്. 

ഭർത്താവ് സാലി വിദേശത്താണ് ജോലി ,
അജ്മൽ ,അഫ്ന മെഹ്റിൻ  മക്കളാണ്.


പടം :ഖദീജ ടീച്ചറെ കെട്ടിപ്പിടിച്ച് കരയുന്ന വിദ്യാർത്ഥിനി
Reactions

Post a Comment

0 Comments