കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാരി അൻസാരിയുടെ കല്ലൂരാവി ബാവ നഗറിലെ വീടിന് മുന്നിലാണ് ഇന്ന് രാവിലെ വൈദ്യുതി ലൈൻ പൊട്ടിവീണത്. ഉറക്കമുണർന്ന് വാതിൽ തുറന്നപ്പോൾ കമ്പി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഈ സമയത്തും പൊട്ടിവീണ കമ്പിയിൽ വൈദ്യുതിയുണ്ടായിരുന്നു. കമ്പിയിൽ ചവിട്ടുന്നതിന് മുൻപെ ശ്രദ്ധയിൽ പെട്ടതിനാൽ കുടുംബം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
കാസർഗോഡ് ജില്ലയിൽ നിലവിൽ മഴയുണ്ട്. ഇന്നലെ രാത്രിയിൽ പരക്കെ മഴ പെയ്തിട്ടുണ്ട്. ഹോസ്ദുർഗ് താലൂക്കിൽ ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും നാല് വീടുകൾ ഭാഗികമായി തകർന്നു .മറ്റു നാശ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഉപ്പള ഫയർ ഫോഴ്സ് മഞ്ചേശ്വര്ത്ത് വീട്ടിൽ വെള്ളം കേറിയതിനാൽ ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു
0 Comments