Ticker

6/recent/ticker-posts

പാള ഉൽപ്പന്ന ബോധവത്ക്കരണ സെമിനാർ

കാഞ്ഞങ്ങാട്::സുലഭമായി ലഭിക്കുന്ന കവുങ്ങിൻ പാളയിൽ നിന്ന് പ്ലെയിറ്റും മറ്റുൽപ്പന്നങ്ങ ളുമുണ്ടാ ക്കുന്ന സംരംഭകർക്ക് വേണ്ടി ബോധവൽക്കരണ സെമിനാർനടന്നു  . ഫോക്ക്ലാൻനടത്തിയ സെമിനാർജില്ലാ പഞ്ചായത്ത് പ്രസി ഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രാദേശികമായി ലഭിക്കുന്ന ഉത്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നമാക്കി മാറ്റാൻ കാസർഗോഡ് ജില്ലയിൽ കൂട്ടായ്മകൾ രൂപപ്പെട്ടു വരേണ്ടത് ആവശ്യമാണെ ന്നും.ജില്ലയിൽ യഥേഷ്ടം ലഭിക്കുന്ന പാളകളെ ഉത്പന്നമാക്കി മാറ്റുമ്പോൾ വിപണി സാധ്യതകൾ ഏറെയാണ ന്ബേബി ബാലകൃഷ്ണൻ പറഞ്ഞു.ഫോക് ലാൻറ് ചെയർമാൻ ഡോ.വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.  അക്രോസ് ദി ഓഷ്യൻ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബിജുമോൻ മാത്യു ,ജില്ലാ വ്യവസായ ഓഫിസർ  സജിത്ത്കുമാർ, മുഖ്യാതിഥിയായിരുന്നു. ഹോസ്ദുർഗ് താലൂക്ക് വ്യവസായ കേന്ദ്രം ഓഫിസർ കെ.. അശോകൻ എന്നിവർ സംസാരിച്ചു. എം'ശരണ്യ പാള ഉൽപ്പന്നങ്ങളുടെ  സാധ്യതകളെ  പ്രശ്നങ്ങളെകുറിച്ചും  ക്ലാസ്സെടുത്തു.
Reactions

Post a Comment

0 Comments