കാഞ്ഞങ്ങാട്:വെള്ളരിക്കുണ്ട് ടൗണിൽ കാട്ടുപന്നിയാക്രമണം 2 പേർക്ക് പരിക്കേറ്റു. ടൗണിൽ തട്ടുകട നടത്തുന്ന പുങ്ങം ചാലിലെ രാമൻ (55) വെള്ളരിക്കുണ്ടിലെ തോമസ് (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് കാട്ടുപന്നി ടൗണിലിറങ്ങി ആക്രമണം നടത്തിയത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം പരപ്പ ടൗണിലും കാട്ടുപന്നി ആക്രമണമുണ്ടായിരുന്നു.
0 Comments