Ticker

6/recent/ticker-posts

ലീഡർ ചെയ്യാത്ത കുറ്റത്തിന് കുരിശ്ശിലേറ്റപ്പെട്ടു

കാഞ്ഞങ്ങാട്: ചെയ്യാത്ത കുറ്റത്തിന് കുരിശ്ശിലേറ്റപ്പെട്ട നേതാവാണ് ലീഡർ കെ.കരുണാകരനെന്ന്
കെ.പി.സി.സി സെക്രട്ടറി
എം.അസിനാർ അഭിപ്രായപ്പെട്ടു.

കേരളത്തിൽ കോൺഗ്രസിനെ അത്ഭുതാ വഹമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച മഹാനായ ലീഡർ കോൺഗ്രസിന് എന്നും ആവേശോജ്വലമായ ഓർമ്മയാണെന്ന് കെ.കരുണാകരന്റെ 104-ാം ജന്മവാർഷിക ദിനത്തിന്റെ ഭാഗമായി കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി  നടത്തിയ  അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ചൂണ്ടികാട്ടി.

മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ എൻ.കെ. രത്നാകരൻ, എം. കുഞ്ഞികൃഷ്ണൻ, മുൻ നഗരസഭാ ചെയർമാൻ വി.ഗോപി, ടി.കുഞ്ഞികൃഷ്ണൻ , വിനോദ് ആവിക്കര,
കോൺഗ്രസ് നേതാക്കളായ പ്രമോദ് കെ. റാം, അലാമി ചേടിറോഡ്, കെ.പി.കൃഷ്ണൻ ,ലക്ഷ്മണൻ , മനോജ് ഉപ്പിലിക്കൈ, ചന്ദ്രശേഖരൻ പുതുക്കൈ, ശിഹാബ്, ജയശ്രീ മുറിയനാവി തുടങ്ങിയവർ സംസാരിച്ചു.
Reactions

Post a Comment

0 Comments