Ticker

6/recent/ticker-posts

മനസ്സ് കൂട്ടായ്മ അനുമോദനവും ആദരവും സംഘടിപ്പിച്ചു

നീലേശ്വരം പള്ളിക്കര മനസ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൻ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയുo കലാകായിക .നിർമ്മാണം. മാധ്യമ മേഖലയിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. വിശ്വാസ് പള്ളിക്കരയുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസുദനൻ ഉദ്ഘാടനം ചെയ്തു .കാരം അസോസിയേഷൻ കേരള വൈസ് പ്രസിഡണ്ട് പ്രൊഫ: കെ.പി. ജയരാജൻ വിവിധ പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള ഉപഹാരം നൽകി അനുമോദിച്ചു.സംസ്ഥാന ഫുട്ബോൾ താരം കെ.വിജയചന്ദ്രൻ. മുൻ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ  പി.രമേശൻ.രാധാകൃഷ്ണൻ മാസ്റ്റർ പള്ളിക്കര. പി.വി.രാജേഷ് മാസ്റ്റർ .ഉസ്താദ് ഇസ്മയിൽ നാദാപുരം.ശ്യാം ബാബു വെള്ളിക്കോത്ത്.കെ വിശ്വനാഥൻ .എന്നിവർ സംസാരിച്ചു.. മനോജ് പള്ളിക്കര സ്വാഗതവും ശശികരുവാച്ചേരി നന്ദിയും പറഞ്ഞു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ
ശ്യാം ബാബു (മാധ്യമം) കെ. വിശ്വനാഥൻ (ദേശീയ വെറ്ററൻസ് താരം) നിയബാബു (സംസ്ഥാന റഗ്ബി താരം) അമേയ സതീഷ് (ദേശീയ യോങ്ങ് മുഡോ താരം) ആദി ലക്ഷ്മി ( സംസ്ഥാന ഷട്ടിൽ താരം):  മഞ്ജി'മ വിവി.ആതിരാ രാജൻ. ( റാങ്ക് ജേതാവ്) പള്ളിപ്പുറം മാധവൻ (നിർമ്മാണമേഖല) ' എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയികളായ 'സനയ പി. റസല രവിന്ദ്രൻ. അഞ്ജന . ന.ജുവൈരിയ. അദ്വൈത് കെ. എന്നിവരെ അനുമോദിച്ചു.
Reactions

Post a Comment

0 Comments