കാഞ്ഞങ്ങാട്: വൃദ്ധ ദമ്പതികളും മകളും പേരമകനും താമസിക്കുന്ന വീടിന് മുകളിൽ കുന്നിടിഞ്ഞു വീണ് കുടുംബം ദുരിതത്തിലായി.ചാമണ്ഡിക്കുന്ന്,നോർത്ത് ചിത്താരി, അസീസിയ പള്ളിക്കടുത്ത് താമസിക്കുന്ന കെ.പി.അഹമ്മദ് (75)( തണ്ണി മുക്രി ), ഭാര്യ എ.ജി.സുഹറ (65) ഇവരുടെ മകൾ റഹിയാനത്ത്. എ.ജി, റഹിയാനത്തിൻ്റെ മകൻ ചിത്താരി ജമാ അത്ത് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി ഷിഫാസ്(12) എന്നിവർ താമസിക്കുന്ന വീടിന് മുകളിലേക്കാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ മണ്ണിടിഞ്ഞ് വീണത്. ഷിഫാ സിൻ്റെ പിതാവ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയി. പടന്നക്കാട് കാർഷിക കോളേജിൽ കൂലിവേലക്ക് പോയാണ്റഹിയാനത്ത് വൃദ്ധരായ മാതാപിതാക്കൾക്കും മകനും അന്നത്തിനുള്ള വക കണ്ടെത്തുന്നത്.ഇതിനിടയിലാണ് പണിതീരാത്ത ചെറിയ വീടിന് മുകളിൽ കുന്നിടിഞ്ഞ് വീണത്. ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ പോലും നിവൃത്തിയില്ലാതെ ഇതേ വിട്ടിൽ കഴിയുകയാണ് കുടുംബം.മണ്ണ് വീണ്ടുമിടിഞ്ഞാൽ അപകടമാവും. ഷിഫാസിൻ്റെയും കുടുംബത്തിൻ്റെയും ദുരവസ്ഥ മനസിലാക്കിയ പ്രധാനാധ്യാപകൻ പി.പി.ബാലകൃഷ്ണൻ മറ്റ് കുട്ടികളോടുൾപ്പെടെ സഹായം തേടി വീട് വാസയോഗ്യമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് കൊണ്ട് മാത്രം ഫലം കാണില്ലെന്നവസ്ഥയാണ്. ഉദാരമതികളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർദ്ധന കുടുംബം -റഹിയാനത്ത്
Alc 33363197931
SBI കാഞ്ഞങ്ങാട്
IFSC: SBIN0001439
0 Comments