കാഞ്ഞങ്ങാട്: കർണാടകയിൽ നിന്നും കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനി കാഞ്ഞങ്ങട്ട് പിടിയിൽ കുടക് സ്വദേശി മുസ്തഫ 30യാണ് പിടിയിലായത്.
കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ഷാഫി, ആഷിക്, ആദിൽ എന്നിവരെ 25 ഗ്രാം എംഡി എം എ മയക്കുമരുന്നുമായി ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, ഡിവൈഎസ്പി സ്കോഡഗങ്ങളും ചേർന്ന് നേരത്തെ പിടികൂടിയിരുന്നു. കേസിന്റെ അന്വേഷണത്തിനിടെ നീലേശ്വരം ഇൻസ്പെക്ടർ ശ്രീഹരി മയക്കുമരുന്ന് എത്തിച്ചത് കുടക് സ്വദേശിയും മംഗലാപുരത്തെ കോർട്ടേഴ്സിൽ താമസക്കാരനായ മുസ്തഫ എന്നയാളാണെന്ന് കണ്ടെത്തി. കർണാടകയിലും മഹാരാഷ്ട്രയിലുമായി മാസങ്ങളായി അന്വേഷണസംഘം അന്വേഷിച്ചു വരികയായിരുന്നു . കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി. ബാലകൃഷ്ണൻ്റെ നേൃത്വത്തിലുള്ള ക്രൈംസ്കോഡ് അംഗങ്ങളായ അബൂബക്കർ, ജിനേഷ്, നികേഷ്, നീലേശ്വരം ഐ പി ശ്രീഹരി എസ് ഐ ശ്രീജേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ വച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്ക് കർണാടകയിൽ മയക്കുമരുന്ന് കേസുണ്ട്.കൂടുതൽ അന്വേഷണം നടക്കുന്നതായി ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണൻ പറഞ്ഞു
0 Comments