Ticker

6/recent/ticker-posts

പാലം നിർമ്മിച്ച് ഡിവൈഎഫ്ഐ

ചീമേനി:പോത്താംകണ്ടം പാലം  അനാസ്ഥയെ തുടർന്ന് പണി വൈകുകയും താൽക്കാലികമായി നിർമ്മിച്ച പാലം ശക്തമായ മഴയിൽ ഒലിച്ചു പോവുകയും ചെയ്തതിനെ തുടർന് ഡിവൈഎഫ്ഐ പ്രവർത്തകർ പാലം നിർമ്മിച്ചു.
 കരാറുകാർ  നിർമ്മിച്ച താൽക്കാലിക പാലത്തിലൂടെ കടന്ന് പോകുവാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.  ഡിവൈഎഫ്ഐ ചീമേനി ഈസ്റ്റ് യൂത്ത്  ബ്രിഗേഡിന്റെ നേതൃത്വത്തിലാണ്  പുതിയ താൽക്കാലിക പാലം പൂർത്തീകരിച്ചത്.. പാലം പണിക്ക്  ഡിവൈഎഫ്ഐ ചീമേനി യൂത്ത് കോഡിനേറ്റർ  രജിൻ പോത്താംകണ്ടം, ഡിവൈഎഫ്ഐ ചീമേനി ഈസ്റ്റ് മേഖല സെക്രട്ടറി റിജിൻ കൃഷ്ണ, മേഖലാ ട്രഷറർ  സുധിൻ പള്ളിപ്പാറ, അബ്ദുള്ള,  പി പി കൃഷ്ണൻ   നേതൃത്വം നൽകി
Reactions

Post a Comment

0 Comments