Ticker

6/recent/ticker-posts

വെള്ളം നിറഞ്ഞ മഡിയൻ വയലിൽ തിരുവാതിരക്കളി, ചേറിനെ ചോറാക്കണം: കാഞ്ഞങ്ങാട് ഡിവൈഎസ്പി

 കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് നേതൃത്വത്തിൽ മടിയൻ വയലിൽ മഴപ്പൊലിമ സംഘടിപ്പിച്ചു.  ചേറാണ് ചോറ് എന്ന ആശയവുമായി കാർഷിക പുനരാവിഷ്കരണ ക്യാമ്പയിന്റെ ഭാഗമായാണ് മഴപ്പൊലിമ പരിപാടി നടത്തിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോക്ടർ വി. ബാലകൃഷ്ണൻ മഴപ്പൊലിമ പരിപാടി ഉദ്ഘാടനം ചെയ്തു.ചേറിനെ ചോറാക്കി മാറ്റുന്നതിനുള്ള കാർഷിക രീതികൾ  തിരിച്ചുപിടിക്കുന്നതിന് മഴപ്പൊലിമ പോലുള്ള പരിപാടികൾക്ക് കഴിയണമെന്നും കൂടാതെ നമ്മൾ വയലിനെ എങ്ങനെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാമെന്ന് ശ്രമിക്കുന്നതിനു പകരം അവിടെ കൃഷിചെയ്യാനുള്ള സന്മനസ്സ് കാണിക്കണമെന്നും ഡി.വൈ.എസ്.പി  ഡോക്ടർ വി. ബാലകൃഷ്ണൻ പറഞ്ഞു.. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസ്സുകളിൽ  ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.  വൈസ് പ്രസിഡണ്ട്
കെ. സബീഷ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. മീന,
കെ. കൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
എ.ദാമോദരൻ, ലക്ഷ്മി തമ്പാൻ, ഗ്രാമപഞ്ചായത്തംഗം കെ. മധു, കൃഷി ഓഫീസർ സന്തോഷ് എം.ചാലിൽ, ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി സുബ്രഹ്മണ്യൻ,
മൂലക്കണ്ടം പ്രഭാകരൻ, പി.വി.സുരേഷ് എന്നിവർ സംസാരിച്ചു. നാലാം വാർഡ് മെമ്പർ സി.കുഞ്ഞാമിന സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ രത്ന കുമാരി നന്ദിയും പറഞ്ഞു. മഴപൊലിമ യുടെ ഭാഗമായി രസകരമായ വിവിധ കായിക മത്സരങ്ങളും വെള്ളം നിറഞ്ഞ വയലിൽ തിരുവാതിരയും അരങ്ങേറി.
Reactions

Post a Comment

0 Comments