കാഞ്ഞങ്ങാട്: തിങ്കളാഴ്ച നിശ്ചയത്തെ ദേശീയ അവാർഡ് തേടിയെത്തിയതിലുള്ള സന്തോഷത്തിലാണ് ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തുമായ സെന്ന ഹെഗ്ഡെ. കാഞ്ഞങ്ങാട് സ്വദേശിയായ സെന്ന ഹെഗ്ഡെ അവാർഡ് വാർത്ത പുറത്തു വരുമ്പോൾ തോയമ്മൽകവ്വായിലെ വീട്ടിലായിരുന്നു. അതിയായ സന്തോഷമുണ്ട് സെന്ന മനസ് തുറന്നു.തിങ്കളാഴ്ച നിശ്ചയത്തിന് മികച്ച മലയാള ചിത്രത്തിനുള്ള
ദേശിയ പുരസ്ക്കാരം ഒരിക്കലും പ്രതിക്ഷിച്ചിരുന്നതല്ല അയ്യപ്പനും കോശിയും ദേശിയ അവാർഡ് കൊണ്ട് പോകുമെന്ന് കരുതി. തൻ്റെ പ്രവർത്തനത്തിന് ആത്മവിശ്വാസം നൽകുന്നതാണ് അവാർഡ്. മൂന്നാമത്തെ ചിത്രമാണ്. ആദ്യത്തെ രണ്ട് ചിത്രങ്ങൾ വിവിധ തലത്തിലുള്ള പുരസ്ക്കാരത്തിന് സമർപ്പിച്ചിരുന്നെങ്കിലും മൂന്നാമത്തെ ചിത്രമാണ് ബഹുമതി നേടിയത്.നാട്ടുകാരൻ എന്ന നിലയിൽ പൂർണമായും കാഞ്ഞങ്ങാടൻ ഭാഷ ഉപയോഗിച്ച് ഒരു മണിക്കൂർ 50 മിനിറ്റ് ദൈർഘൃത്തിൽ നിർമ്മിച്ചതാണ് തിങ്കളാഴ്ച നിശ്ചയം. കാഞ്ഞങ്ങാട്ടെയും ഉദുമ, പയ്യന്നൂർ ഭാഗങ്ങളിലുള്ള 40 പുതുമുഖങ്ങൾചിത്രത്തിൽ അഭിനയിച്ചു.പുതുമുഖങ്ങളാണെങ്കിലും എല്ലാവരും കഴിവ് തെളിയിച്ച പ്രതിഭകളായിരുന്നുവെന്ന് സെന്ന പറഞ്ഞു.വിവാഹം നടക്കുന്ന ഒരു വീട്ടിൽ രണ്ട് ദിവസം മുൻപ് നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം പൂർത്തിയാക്കിയത് ഒറ്റലൊക്കേഷനിലായിരുന്നു ചിത്രികരണം അട്ടേങ്ങാനത്തെ ഒരു വീടായിരുന്നു ലൊക്കേഷൻ.ഒ ടി ടി യിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെയും കൈയ്യടി നേടി.
0 Comments