Ticker

6/recent/ticker-posts

അംഗനവാടി കുട്ടികൾക്ക് ആറ് തുള്ളി വീതം തേൻ പദ്ധതിക്ക്‌ തുടക്കമായി

രാജപുരം: സംപുഷ്ഠ കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്ക് വിതരണം ചെയ്യുന്ന *തേൻകണം*  പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.ഓരോ കുട്ടിയ്ക്കും ആറ് തുള്ളി  വീതം  ചൊവ്വ , വെള്ളി ദിവസങ്ങളിലാണ് തേൻ വിതരണം ചെയ്യേണ്ടത്.സംസ്ഥാനത്ത് ഹോർട്ടികോർപ്പ് മിഷനാണ് വനിതാശിശു വികസന വകുപ്പിന് തേൻ എത്തിച്ച് നല്കുന്നത്.ആദൃഘട്ടത്തിൽ മൂന്ന് മാസത്തേക്ക് മൂന്നുറ് ഗ്രാം തേൻ വീതം പ്രത്യേകം ബോട്ടിലുകളിലാക്കി ഓരോ അങ്കണവാടികൾക്കും വകുപ്പ് നല്കി കഴിഞ്ഞു.


പടം :
പനത്തടി പഞ്ചായത്തിലെ കുളപ്പുറം അങ്കണവാടിയിൽ തേൻകണം പദ്ധതി പഞ്ചായത്ത് അംഗം എൻ.വിൻസെന്റ് ഉൽഘാടനം ചെയ്യുന്നു.ഐ.സി.ഡി.എസ്‌. സുപ്പർവൈസർ കെ.ശംബ്ന സമീപം.
Reactions

Post a Comment

0 Comments