വെള്ളരിക്കുണ്ട്: മലയോര ഹൈവേയിൽ കാറ്റാംകവലയിൽ പിന്നോട്ടെടുത്ത കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു.
ഇന്ന് രാവിലെയാണ് അപകടം.
കയറ്റത്തിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് പിന്നിലേക്ക് വന്ന് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
.റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം കഴിഞ്ഞ ദിവസങ്ങളിൽ നിരോധിച്ചിരുന്നു.
0 Comments