Ticker

6/recent/ticker-posts

സോഷ്യൽ മീഡിയ സഹായിച്ചു രണ്ട് ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച 19 കാരനും 23 കാരനും കുടുങ്ങി

വെള്ളരിക്കുണ്ട്:പരപ്പയിൽ നിന്നും മോഷണം ബൈക്ക് കണ്ടെത്താൻ പോലീസിന് സഹായകമായി സോഷ്യൽ മീഡിയ
 സ്കൂളിൽ ഫുട്‌ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കാ നെത്തിയയുവാവിന്റെ ബൈക്ക് മോഷണം പോയ കേസിലാണ് സോഷ്യൽ മീഡിയയുടെ ഇടപെടൽ പോലീസിന് സഹായമായത്.. ബാനം കോട്ടപ്പാറയിലെ മഹേഷിൻ്റ രണ്ട് ലക്ഷം രൂപ വിലവരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം വൈകീട്ട് കാണാതായത്.
വില്ലേജ് ഓഫീസിന്റെ പരിസരത്ത് നിന്നാണ്  നീല  കളർ യമഹബൈക്ക് മോഷണം പോയത്. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് വിവരം ലഭിച്ചത് സോഷ്യൽ മീഡിയയിൽ പ്രചരി ച്ച ബൈക്ക്പയ്യന്നൂർ ഭാഗത്ത് കാറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ട ചിലർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.കാഞ്ഞങ്ങാട് ഡിവൈഎസ്പിപി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന അന്വേ
ഷ ണ ത്തിൽ വെള്ളരിക്കുണ്ട് എസ് ഐ വിജയകുമാറും സംഘവും കരിവെള്ളൂരിൽ നിന്നുമാണ് ബൈക്ക് കണ്ടെത്തിയത്.കരിവെള്ളൂർ പാലാത്തറയിലെ ജസീൽ 23, മാത്തിൽ വെള്ളച്ചാലിലെ ഇസ്മയിൽ 19 എന്നിവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments