ചെറുവത്തൂർ: ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് ചെറുവത്തൂർ ഗ്രാൻഡ് മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാഡമിയിൽ നടന്നു.
ചെറുവത്തൂർ മർച്ചന്റ് യൂത്ത് വിങ്ങ് പ്രസിഡണ്ട് എ കെ .അൻസാർ ഉദ് ഘാടനം ചെയ്തു. ജില്ലാ വുഷു അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എ കെ ചന്ദ്രൻ അധ്യക്ഷനായി. മത്സരത്തിൽ വിജയികളായ 12 പേർക്ക് റഫറി ടി കെ രവി മെഡലുകൾ നൽകി.
വുഷു ജില്ലാ സെക്രട്ടറി അനിൽ മാസ്റ്റർ സ്വാഗതവും, കുമാരി അഞ്ജലി വി നായർ ആശംസയും, നിവേദ് നാരായൺ നന്ദിയും പറഞ്ഞു. മത്സര വിജയികൾ ആഗസ്ത് 14 നു കോഴിക്കോട് നടക്കുന്ന 21 മത് സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതി നിധീകരിക്കും.
0 Comments