കാഞ്ഞങ്ങാട് :28 ലക്ഷം രൂപ ചിലവിട്ട് ജില്ലാശുപത്രി കെട്ടിടത്തിൻ്റെ മുഖം മിനുക്കുന്നു. മുൻഭാഗം പൂർണമായും ആകർഷണമായ നിലയിലാക്കുന്നതിനായുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. അലൂമിനിയം പാനൽ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികളാണ് നടക്കുന്നത്. ശുചിത്വത്തിനും രോഗികളെ പരിചരിക്കുന്ന കാര്യത്തിലും മാതൃക പുലർത്തിയതിന് ഏറ്റവും നല്ല ആശുപത്രിക്ക് ലഭിച്ച രണ്ട് അവാർഡ് തുകയിൽ നിന്നും ചിലവിട്ടാണ് ജില്ലാശുപത്രിയുടെ മുഖം മിനുക്കാരംഭിച്ചത്.രണ്ട് കോടി രൂപ ആശുപത്രിക്ക് അവാർഡ് തുകയായി ലഭിച്ചിരുന്നുപുതിയ കോട്ടയിൽ നിന്ന് ചെമ്മട്ടംവയലിലേക്ക് ജില്ലാശുപത്രി മാറ്റി സ്ഥാപിച്ച് പതിറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ഇത്രയേറെ തുക മുടക്കി ജില്ലാശുപത്രി കെട്ടിടം നവീകരിക്കുന്നത്
പടം :ജില്ലാശുപത്രി കെട്ടിടത്തിൻ്റെ മുൻഭാഗം അലൂമിനിയം പാനൽ കൊണ്ട് മിനുക്കുന്നു
0 Comments