Ticker

6/recent/ticker-posts

കാപ്പ ചുമത്തി നാടുകടത്തിയ കാരാട്ട് നൗഷാദ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെടുന്നതിനിടെ കാഞ്ഞങ്ങാട്ട് പിടിയിൽ

കാഞ്ഞങ്ങാട്: കാപ്പ ചുമത്തി  നാടുകടത്തിയ പ്രതി നാട്ടിൽ തിരിച്ചെത്തി മകളെ വെട്ടിക്കൊല്ലാൻ ശ്രമം കുപ്രസിദ്ധ ക്രിമിനൽ നൗഷാദിനെ ഹൊസ്ദുർഗ്പോലീസ് ഇൻസ്പെക്ടർ കെ.പി ഷൈൻ പിടികൂടി ആദൂർ പോലീസിന് കൈമാറി ഒട്ടേറെ കേസുകളിൽ പ്രതിയായ നൗഷാദിനെ കണ്ണൂർ മേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നിർദേശപ്രകാരം പോലീസ് കാപ്പ ചുമത്തി ആറുമാസത്തേക്ക് കാസർഗോഡ് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തിനെത്തുടർന്നാണ് നൗഷാദിനെ പോലീസ് കാപ്പ ചുമത്തി നാടുകടത്തിയത് കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയായ നൗഷാദ് ബോവിക്കാന
ത്താണ് ഇപ്പോൾ താമസം പോലീസിൻ്റെ കണ്ണുവെട്ടിച്ച് അതിരഹസ്യമായി കാസർകോട് ജില്ലയിൽ പ്രവേശിച്ച നൗഷാദ് ബോവിക്കാനത്ത് താമസിച്ചുവരികയായിരുന്നു ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി മകൾ നൗഷീറയെr17 വെട്ടിക്കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചത് പിതാവിൻ്റെ ദുർനടപ്പ് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു പെൺകുട്ടിക്ക് നേരെ വധശ്രമം  തടയാൻ ശ്രമിച്ച മാതാവ് താഹിറക്ക് നേരെയും ആക്രമണമുണ്ടായി ബോവിക്കാനത്ത് നിന്നും രക്ഷപ്പെട്ട നൗഷാദിനെ  പോലീസ് കാഞ്ഞങ്ങാട് വെച്ച് പിടികൂടുകയായിരുന്നു നൗഷിറയെ വധിക്കാൻ ശ്രമിച്ചതിന് കുറ്റകരമായ നരഹത്യക്ക് പ്രതിയുടെ പേരിൽ ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു നാടുകടത്തിയ പ്രതി വീണ്ടും കാസർകോട് ജില്ലയിൽ നിയമവിരുദ്ധമായി  പ്രവേശിച്ചതിന് നൗഷാദിനെതിരെ ഹോസ്ദുർഗ് പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു പ്രതിയെ കോടതി റിമാൻഡ് ചെയ്തു

പടം.. കാരാട്ട് നൗഷാദ്
Reactions

Post a Comment

0 Comments