മാവുങ്കാൽ:കർഷകദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൃഷിഭവന്റെയും പഞ്ചായത്തിന്റയും നടത്തുന്ന നടീൽ ഉൽസവത്തോടനുബന്ധിച്ച് അജാനൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ 50 സെന്റ് സ്ഥലത്ത് നടീൽ ഉൽസവം നടത്തി.
മൂലക്കണ്ടം കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് വാർഡ് മെമ്പർ സിന്ധു ബാബു പച്ചക്കറി വിത്ത് നട്ട് ഉൽഘാടനം നിർവ്വഹിച്ചു. എം.നാരായണൻ,ദിനേശൻ മൂലക്കണ്ടം,ഉമേശൻ കാട്ടുകുളങ്ങര,മൂലക്കണ്ടം പ്രഭാകരൻ,ഗദ്ദാഫി മൂലക്കണ്ടം,സുരേഷ്,ആശാവർക്കർ ദീപ മോഹൻ,വസന്തകുമാരി സി ഡി എസ് മെമ്പർ, ശോഭ, വൽസല, ബിന്ദു, ഗൗരി, ഷിജി നേതൃത്വം നൽകി.
പടം: കർഷകദിനാചരണത്തിന്റെ ഭാഗമായി അജാനൂർ പഞ്ചായത്ത് എട്ടാം വാർഡിൽ നടന്ന നടീൽ ഉൽസവം മൂലക്കണ്ടം കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് വാർഡ് മെമ്പർ സിന്ധു ബാബു പച്ചക്കറി വിത്ത് നട്ട് ഉൽഘാടനം നിർവ്വഹിക്കുന്നു.
0 Comments