Ticker

6/recent/ticker-posts

കെ വി അബ്ദുൾ റഹ്മാൻ ഹാജി അതിഞ്ഞാൽ നിര്യാതനായി

കാഞ്ഞങ്ങാട്:കെ.വി.അബ്ദുൽ റഹ്മാൻ ഹാജി 80അതിഞ്ഞാൽ നിര്യാതനായി
മുസ്‌ലിം ലീഗ് ആദ്യകാല സംസ്ഥാന കൗൺസിലറും കുവൈത്ത് കെ എം സി സി യുടെ സ്ഥാപക നേതാവും പ്രവാസി ലീഗിന്റെ ആദ്യ സംസ്ഥാന വൈസ് പ്രെസിഡന്റുമാണ്.
കേരള സ്റ്റേറ്റ് ബിൽഡിങ് അസോസിയേഷൻ സ്ഥാപക വൈസ് പ്രസിഡന്റും അതിഞ്ഞാൽ മുസ്‌ലിം ജമാ അത് പ്രസിഡന്റുമായിരുന്ന  കെ വി അബ്ദുൽ റഹ്മാൻ ഹാജി അതിഞ്ഞാലിൻ്റെ നിറസാന്നിധ്യമായിരുന്നു.
ഭാര്യ ഖദീജ കുശാൽ നഗർ
ഹൊസ്ദുർഗ് താലൂക്കിലെ മുസ്‌ലിം ലീഗിന്റെ പ്രഭവ കേന്ദ്രമായ അതിഞ്ഞാലിൽ നിന്ന് ചെറുപ്പത്തിൽ  മുസ്‌ലിം ലീഗിന്റെ സംസ്ഥാന കൗൺസിലിലെത്തുകയും ചെയ്തു..1970-75 കാലയളവിനുള്ളിൽ കുവൈത്തിലേക്ക് ജോലി തേടിപ്പോയ കെ വി അവിടെ കെഎംസിസി യുടെയും കാഞ്ഞങ്ങാട് മുസ്‌ലിം സാധു സംരക്ഷണത്തിന്റെയും സ്ഥാപകരിൽ പ്രമുഖനാണ് .കെഎംസിസിയുടെ ജില്ലാ പ്രസിഡന്റ പദവിയുൾപ്പെടെ പല സ്ഥാനങ്ങളും  വഹിച്ചിട്ടുണ്ട്.സാധു സംരക്ഷണ സംഘത്തിന്റെ പ്രസിഡന്റായും ദീർഘ കാലമിരുന്നിട്ടുണ്ട്. പ്രവാസ ജീവിതമവസാനിപ്പിച്‌ നാട്ടിലെത്തിയ കെ വി മുസ്‌ലിം ലീഗ് മുൻ പ്രവാസികൾക്കായി സംഘടന രൂപീകരിച്ചപ്പോൾ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച പ്രഥമ സംസ്ഥാന കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായി.കാഞ്ഞങ്ങാട് മുസ്‌ലിം യതീം ഖാന ,സംയുക്ത ജമാഅത്,ക്രസന്റ് സ്‌കൂൾ കമ്മിറ്റി എന്നിവയുമായും സഹകരിച്ചു പ്രവർത്തിച്ചു.

കെ.വി യുടെ നിര്യാണത്തിൽ അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി: അജാനൂർ പഞ്ചായത്ത് അഞ്ച് , പതിനല് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു
Reactions

Post a Comment

0 Comments