സത്യസന്ധതയുടെ മാതൃക കാട്ടി സ്കൂൾ വിദ്യാർത്ഥി .
മുഴക്കോത്ത് ഗവ: യു.പി സ്കൂളിലെ 6-ാം തരം വിദ്യാർത്ഥിയായ അർജുൻ ടിവിയാണ് റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനു തിരികെയേല്പിച്ച് മാതൃകയായത്. വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ വീണു കിടന്ന പതിനായിരത്തിലധികം രൂപ പേഴ്സിലെ ആധാർ കാർഡ് നോക്കി ഉടമസ്ഥനെ കണ്ടെത്തി എൽപിക്കുകയായിരുന്നു.
മുഴുവൻ വിദ്യാർഥികൾക്കും നാട്ടുകാർക്കും സത്യത്തിന്റെ വഴി കാണിച്ചു കൊടുത്ത അർജുനെ സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. കെ.പി വത്സലൻ ഉപഹാര സമർപ്പണം നടത്തി. പി.ടി.എ പ്രസിഡണ്ട് രാജു കെ അധ്യക്ഷനായിരുന്നു. ഹെഡ് മിസ്ട്രസ് പിചന്ദ്രമതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ശശിധരൻ , വാർഡ് മെമ്പർ വീണ കെ ബി., കെ.പി രവീന്ദ്രൻ , സുമേഷ് എം എന്നിവർ പ്രസംഗിച്ചു
0 Comments