കാഞ്ഞങ്ങാട്:കഞ്ചാവ് കടത്തുന്നതായി
രഹസ്യവിവരത്തെ തുടർന്ന് കാഞ്ഞങ്ങാട്ട് ഇന്നുച്ചക്ക്
ചരക്ക് ലോറി പോലീസ്
കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലിസ് ലോറി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.
ഡ്രൈവറുടെ ക്യാമ്പി നിൽ നിന്നും ഒരു ഗ്രാമിന് താഴെ കഞ്ചാവ് കണ്ടെത്തി.സ്വന്തം ഉപയോഗത്തിന് സുക്ഷിച്ചതാണെന്ന് ഡ്രൈവറും സഹായിയും പോലിസി നോട് പറഞ്ഞു. ഇത് സംബന്ധിച്ച് കേസെടുത്ത ശേഷം വിട്ടയച്ചതായി ഡിവൈഎസ്പി പറഞ്ഞു.
0 Comments